വായന
------------
നീയെന്റെ സ്വപ്നങ്ങളുടെ
നിറങ്ങൾ ചോർത്തി മഴവില്ലിന്
ചാർത്തിക്കൊടുത്തു
പ്രതീക്ഷയുടെ തൂവെട്ടം
കവർന്നു പൂനിലാവിനും കൊടുത്തു
വസ്ത്രങ്ങൾ ദേഹിയിൽനിന്നും
പറിച്ചെടുത്തു
ഒരുയാചകന് കൊടുത്തു
എന്റെ സ്വരങ്ങൾ നീ
പാണന്റെ ഉടുക്കിനെറിഞ്ഞു
കൊടുത്തു
ഞാൻ പാടിയ പാട്ടുകളെല്ലാം
ഒന്നായി കൊരുത്തെടുത്ത മാല
എന്റെ പുല്ലാംകുഴലിനോടൊപ്പം
ഒരു ഗന്ധർവന് അണിയിച്ചു
പക്ഷെ എന്റെ കല്പനയെ
നിനക്ക് ഞാൻ തരില്ല...
അതെന്റെ ഓരോ രോമകൂപങ്ങളിലും
സ്വേദങ്ങളായി മിന്നട്ടെ
അതിന്റെ വെട്ടത്തിൽ
എന്റെ പ്രണയം മറ്റുള്ളവർ
വായിച്ചെടുക്കും...
അന്ന് അതു കേൾക്കാൻ
നീയും വരിക.
No comments:
Post a Comment