Thursday, July 30, 2020

അഭിജ്ഞാന ശാകുന്തളം



ആകാശഗംഗയിലെ 
പർണ്ണകുടീരത്തിന്നരികെ ഒരു മായാമാലിനീനദിക്കരയിൽ വച്ചാണ് ശകുന്തളയും ദുഷ്യന്തനും 
രണ്ടു കാർമേഘങ്ങളായി 
കണ്ടുമുട്ടിയതും
പ്രണയ പാരമ്യത്തിന്റെ 
ക്ളൈമാക്സിൽ ആൺമേഘം പെൺമേഘത്തിനു 
ഒരു പ്രണയമോതിരം ഓർമ്മക്കായ് 
കൊടുത്തതും. 

ശേഷം അയാൾ പെയ്തൊഴിഞ്ഞു 
അങ്ങ് താഴെ 
ഭൂമിയുടെ താഴ്‌വാരങ്ങളുടെ 
പച്ചപ്പുകളുടെ  
ആകർഷണവലയത്തിലേക്ക് 
കുതിച്ചു കുതിച്ചൊഴുകി. 

കാമുകൻ തേച്ചുപോയതിന്റെ 
ഓർമയിൽ അവളാ മുദ്രമോതിരം സൂക്ഷിച്ചുവച്ചു. 

വല്ലപ്പോഴും പെയ്തൊഴിയുന്ന ഏകാന്തതയുടെ ഇടവേളകളിൽ തുരുമ്പെടുത്ത തേപ്പുപെട്ടി 
തുറന്നവൾ 
ആ മോതിരം 
എടുത്തണിയാറുണ്ട്. 

പക്ഷെ, തന്നതാരെന്നു 
അവൾ 
 മറന്നു പോയിരിക്കുന്നു. 


    

1 comment:

തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...